തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ കയറാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. തൃശൂരില്‍ വോട്ടുകള്‍ ബി ജെ പിക്ക് പോയത് കോൺഗ്രസിലെ ചില വിദ്വാന്‍മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല.
ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിലില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പാർട്ടിക്കെതിരെ രൂക്ഷ വിമർശനമാണ് മുരളീധരൻ ഉന്നയിക്കുന്നത്. കോൺഗ്രസിൻ്റെ ലാസ്റ്റ് ബസാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും മുരളീധരൻ പറഞ്ഞു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻമാർക്കു നേരെയാണ് മുരളീധരൻ്റെ അമ്പുകൾ. കെ മുരളീധരൻ്റെ ലക്ഷ്യമെന്തന്ന് വരും നാളുകളിൽ അറിയാനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.