ഹൈക്കോടതി ദേവസ്വം ബെഞ്ചിന് എതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി വി പ്രകാശിനെ ദേവസ്വം ബോർഡ് കമ്മിഷണറായി നിയമിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബോർഡിൻ്റെ അധികാരം ദേവസ്വം ബെഞ്ച് കവർന്നെടുക്കുന്നുവെന്നാണ് വാദം. ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. സുപ്രീം കോടതി സർക്കാരിൻ്റെ നിലപാട് തേടി.