തിരുവാലി പഞ്ചായത്തിലെ പടകാളിപ്പറമ്പ് (4), നടുവത്ത് (5), എ.കെ.ജി നഗർ (6), കണ്ടമംഗലം (7) വാർഡുകളിലും മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട (7) വാർഡിലും ഏർപ്പെടുത്തിയ(LN) പ്രത്യേക നിയന്ത്രണങ്ങൾ
- പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.
- വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. (പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതൽ പ്രവർത്തിക്കാവുന്നതാണ്). മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല.
3.സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അംഗണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ(LN) പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.
മലപ്പുറം ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ
- പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
- പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിക്കണം.
- സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവർത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം.
- കല്ല്യാണം, മരണം, മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി ക്ുറക്കേണ്ടതും സാമൂഹിക(LN) അകലം പാലിക്കേണ്ടതുമാണ്.
- പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
- പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം(LN) മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
- പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം(LN) ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്
