ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം താൻ രാജിവക്കുകയാണന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഇനി വോട്ടർമാർ തീരുമാനിക്കാതെ താൻ മുഖ്യമന്ത്രി കസേരയിലേക്കില്ലെന്നും കെജരിവാൾ പറഞ്ഞു. ഡെൽഹിയിൽ പാർടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആം ആദ്മി പാർട്ടിക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടന്നും തനിക്കു നൽകിയ എല്ലാ പിന്തുണക്കും നന്ദിയുണ്ടെന്നും കെജരിവാൾ പറഞ്ഞു. ബ്രിട്ടീഷുകാരുടെ ഭരണത്തേക്കാൾ ഏകാധിപത്യ ഭരണമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ജയിലിൽ അടച്ചാൽ പോലും കേന്ദ്രത്തിനു വഴങ്ങിക്കൊടുക്കരുതെന്നും കെജരിവാൾ പ്രതിപക്ഷ പാർട്ടി നേതാക്കളോട് പറയുന്നു.
താനിനി ഓരോ വീടുകളിലും പോയി ആളുകളെ കാണുമെന്നും അവിടെ നിന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ പറഞ്ഞു. മുഖ്യമന്ത്രിയെ എം എൽ എ മാർ യോഗം ചേർന്ന് തീരുമാനിക്കും. മാർച്ച് മാസം മുതൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജരിവാൾ രണ്ടു ദിവസം മുമ്പാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
