ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു.

At Malayalam
0 Min Read

ജനയുഗം പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന പി എസ് രശ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളോടൊപ്പം ഓണമാഘോഷിക്കാൻ നാട്ടിൽ എത്തിയതായിരുന്നു രശ്മി.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. ഭൗതീക ശരീരം തിങ്കളാഴ്‌ച 9 ന് വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്‌ച 3 ന് തിടനാടുള്ള വീട്ടുവളപ്പിൽ.

Share This Article
Leave a comment