അവസരങ്ങൾ

At Malayalam
1 Min Read

മെഡിക്കൽ കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡന്റ് നിയമനം

ആലപ്പുഴ ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡന്റ് എന്നീ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അനസ്തേഷ്യയോളജി വിഭാഗത്തിൽ ഏഴ് അസിസ്റ്റൻറ് പ്രൊഫസർ, ഓർത്തോപീഡിക്സ് വിഭാഗത്തില്‍ രണ്ടു അസിസ്റ്റൻറ് പ്രൊഫസർ, ഓർത്തോപീഡിക്സ് ഒരു സീനിയർ റസിഡൻറ് ,ത്വക് രോഗ വിഭാഗത്തിൽ ഏഴ് അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലേക്കാണ് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ
മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, മൂന്നുവർഷം അധ്യാപന പരിചയം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസില്‍ രജിസ്ട്രേഷൻ എന്നിവയാണ് അടിസ്ഥാനയോഗ്യത. സീനിയർ റസിഡൻ്റ് ഒഴിവിലേക്ക് മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും ടി സി എം സി രജിസ്ട്രേഷനും ആവശ്യമാണ്.

താല്പര്യമുള്ളവർ ജനനതീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment