വ്യവസായ ഷെഡ്ഡിന് അപേക്ഷിക്കാം
ആലപ്പുഴ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സൊസൈറ്റിയുടെ അധീനതയിൽ ഉള്ള മാരാരിക്കുളം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 600 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള എസ് സി / എസ് ടി വ്യവസായ ഷെഡ്ഡ് ഒഴിവുണ്ട്.
വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ള എസ് സി / എസ് ടി വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയോടൊപ്പം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ സഹിതം സെപ്തംബർ 27 നകം ത ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം,ഗവൺമെൻറ് ഗസ്റ്റ് ഹൗസിനു സമീപം,കളപ്പുര, 688007 എന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം. ഫോൺ:04772241272,9656573173.
