അവസരങ്ങൾ

At Malayalam
1 Min Read

കണ്‍സിലിയേഷന്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച 2007 ലെ നിയമ പ്രകാരം മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ (അനുരഞ്ജന) ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ആര്‍ ഡി ഒ ഓഫീസിലാണ് നിയമനം.

മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തങ്ങളിലോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. ഈ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹിയുമാകണം.

താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസില്‍ സെപ്തംബര്‍ 28 നകം അപേക്ഷ നല്‍കണം. ഫോണ്‍: 0487- 2321702.

- Advertisement -
Share This Article
Leave a comment