ഓണം പ്രമാണിച്ച് സെപ്റ്റംബർ 14, 15, 16 ദിവസങ്ങളിൽ തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റേറിയം, ചാലക്കുടിയിലെ റീജിയണൽ സയൻസ് സെന്റർ എന്നിവ പ്രവർത്തിക്കില്ല. സെപ്റ്റംബർ 17 പ്രവൃത്തി ദിവസമായിരിക്കും.
17 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം ക്യാമ്പസിൽ മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ (സംഗീത – ജലധാര) പ്രദർശനം ഉണ്ടായിരിക്കും. ഓണം പ്രമാണിച്ച് സെപ്റ്റംബർ 22 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 7 മുതൽ 8 വരെ വാനനിരീക്ഷണത്തിനുള്ള സൗകര്യവും ഉണ്ടാകും. വിവിധ പ്രദർശനങ്ങളുടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. അതിനായി വെബ്സൈറ്റ് www.kstmuseum.com സന്ദർശിക്കുക.