ലീഗൽ കൗൺസിലർ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം

At Malayalam
1 Min Read

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ, പാലക്കാട് കൊല്ലങ്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ട ചുമതലയിലുള്ളതുമായ പാലക്കാട്‌ എൻട്രി ഹോം ഫോർ ഗേൾസ് (18 വയസിൽ താഴെയുള്ള അതിജീവിതരായ പെൺകുട്ടികളെ താമസിപ്പിക്കുന്ന താല്കാലിക കേന്ദ്രം ) എന്ന സ്ഥാപനത്തിലെ ലീഗൽ കൗൺസിലർ (പാർട്ട്‌ ടൈം) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകർ വനിതകൾ ആയിരിക്കണം. യോഗ്യത: എൽ എൽ ബി. വേതനം 10,000 രൂപ. ഒഴിവുകളുടെ എണ്ണം ഒന്ന്

അപേക്ഷിക്കേണ്ട വിധം :

ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടാതെ വെള്ളപേപ്പറിൽ സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ദി സെക്രട്ടറി, ആശ്രയം റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി, ആശ്രയം ഓർച്ചാർഡ്, വിരുത്തി,
നെന്മേനി (പി ഒ ) കൊല്ലങ്കോട്, പാലക്കാട് – 678506
എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ അയക്കാവുന്നതാണ്.

aashrayamentryhomepkd@gmail.com

- Advertisement -

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 18.09.2024.

അപൂർണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് 9495891560
എന്ന ഫോണ്നമ്പറിൽ ബന്ധപ്പെടുക

Share This Article
Leave a comment