ഓണ നാളുകളിലും യാത്രക്കാരെ കഴിയുന്നത്ര വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഡെൽഹിയിൽ നിന്നും കൊച്ചിയിലേക്ക് ഓണത്തിന് നാട്ടിലെത്തേണ്ടുന്ന യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നത് 12 മണിക്കൂർ. ഇന്നലെ രാത്രി 8.55 ന് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടുന്ന വിമാനം രാവിലെ ഒമ്പത് മണിയോടെയാണ് പുറപ്പെട്ടത്.
രാവിലെ 6 മണിക്ക് പുറപ്പെടുമെന്ന് അറിയിച്ച വിമാനമാണ് പിന്നെയും മൂന്നു മണിക്കൂർ കൂടി വൈകിപ്പിച്ചത്. കുട്ടികളും സ്ത്രീകളും മുതിർന്ന പൗരൻമാരുമടക്കം 12 മണിക്കൂർ വിമാനത്താവളത്തിൽ ഇരുന്ന് ബുദ്ധിമുട്ടി. രാവിലെ ആറിനു പുറപ്പെടുമെന്ന് അവസാനം പറഞ്ഞെങ്കിലും വീണ്ടും വൈകിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തു