വെറ്ററിനറി സർജൻ താത്കാലിക ഒഴിവ്

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിൽ വിവിധ ബ്ളോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തര മൃഗചികിൽസാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ വാക്ക് – ഇൻ – ഇൻ്റർവ്യൂ വഴി താൽക്കാലികമായി നിയമനം നടത്തുന്നു.

സെപ്റ്റംബർ 19 ന് രാവിലെ 11 മണി മുതൽ 12 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാകോടതി പാലത്തിന് സമീപം, മുല്ലയ്ക്കൽ, ആലപ്പുഴ, പിൻ – 688011 ലാണ് ഇന്റർവ്യൂ.
ആഴ്ച്‌ചയിൽ ആറ് ദിവസം പ്രവർത്തി ദിവസമായിരിക്കും. പരമാവധി 89 ദിവസത്തേക്കോ, അല്ലാത്തപക്ഷം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേന കേന്ദ്രീകൃത നിയമനം നടക്കുന്നതുവരേയോ ആയിരിക്കും നിയമന കാലാവധി.

വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കൽ ഒബ്സ്റ്റസ്ട്രിക്സ് & ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ , സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നിവ വെറ്ററിനറി സർജനുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കും. വിശദ വിവരങ്ങൾ ഫോൺ: 0477-2252431 നമ്പറിൽ ബന്ധപ്പെടാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment