നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് ചില ക്രിമിനലുകളുടെ കയ്യിലാണുള്ളതെന്നും അവരത് ദുരുപയോഗം ചെയ്യുന്നുണ്ടന്നും യുവതിയെ തെറ്റിധരിപ്പിച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടു സ്ത്രീകൾ പത്തനംതിട്ടയിൽ പിടിയിലായി. പത്തനംതിട്ട വെണ്ണിക്കുളത്ത് ശാന്തിയെയാണ് കോഴിക്കോട് കോളത്തറ പ്രജീത, കോളത്തറ ആയിക്കരപടിയിൽ സനൗസി എന്നിവർ ചേർന്ന് വിദഗ്ധമായി കബളിപ്പിച്ചത്.
വെണ്ണിക്കുളത്തുള്ള എസ് ബി ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, കുമ്പനാട് ഇന്ത്യൻ ഓവർസീസ് ബാങ്ക്, പുല്ലാട് ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള അക്കൗണ്ടുകളിൽ നിന്നാണ് ശാന്തി ഇവർക്ക് പണം കൈമാറിയത്. 2023 ജൂണിൽ തുടങ്ങിയ ഇടപാട് ഈ വർഷം ജൂലൈ വരെ തുടർന്നതായി പൊലിസ് പറഞ്ഞു.