നിലവിലെ നിയമ പ്രകാരമുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഇനി പൊളിക്കേണ്ടി വന്നേക്കില്ലെന്ന് റിപ്പോർട്ട്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്ന സ്ക്രാപ്പേജ് നയത്തിൽ വർഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. കാലപ്പഴക്കം നിർണയിക്കാൻ വർഷത്തിന് പകരം മലിനീകരണ തോത് നിശ്ചയിക്കും. നിശ്ചിത പരിധിക്ക് മുകളിൽ മലിനീകരണ തോത് ഉയർന്ന വാഹനങ്ങൾ പൊളിക്കേണ്ടി വരും. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.