പി ശശിക്കെതിരെ പി വി അൻവർ എം എൽ എ ഒരു പരാതിയും പാർട്ടിക്ക് എഴുതി നൽകിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ ആരോപണങ്ങളും അന്വേഷിക്കും. ആരേയും സംരക്ഷിക്കില്ല. സർക്കാരിനോ പാർട്ടിക്കോ യാതൊരു പ്രതിസന്ധിയുമില്ല.ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കും. പ്രശ്നങ്ങൾ മാധ്യമ സൃഷ്ടിയെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.