ആദ്യം മുണ്ടക്കൈ, ഇപ്പോൾ പ്രതിശ്രുതവരനും പോയി. ശ്രുതിയെ വേട്ടയാടി ദുരന്തങ്ങൾ

At Malayalam
1 Min Read

മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു.

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടി ച്ചിരുന്നത്.വാഹനത്തിലുണ്ടായിരുന്നമറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. അനിയന്ത്രിതമായ രക്തസ്രാവത്തെതുടർന്ന് ജെൻസൺ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിത രക്തസ്രാവമാണ് മരണത്തിന് കാരണമായത്.

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ട്പ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൻ മാത്രമായിരുന്നു. അന്നത് മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

- Advertisement -
Share This Article
Leave a comment