വനിതാ നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളിൽ നിർമാതാക്കളുടെ സംഘടനക്ക് ഇരട്ടത്താപ്പെന്ന് നിർമാതാക്കളുടെ സംഘടനയിൽ അംഗങ്ങളായ വനിതാ നിർമാതാക്കൾ ആരോപിക്കുന്നു. വനിതാ നിർമാതാക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചയോഗം വെറും പ്രഹസനം മാത്രമായിരുന്നുവെന്ന് നിർമാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നിർമാതാക്കളുടെ സംഘടനക്ക് അയച്ച കത്തിൽ വിമർശിക്കുന്നു.
അസോസിയേഷനെ നിയന്ത്രിക്കുന്നത് ചില ബാഹ്യ ശക്തികളാണന്നും അസോസിയേഷൻ്റെ നിയമങ്ങൾ പലതും വനിതാ നിർമാതാക്കളെ കളിയാക്കുന്നതാണെന്നും അവർ ആരോപിക്കുന്നു. നിർമാതാക്കളുടെ സംഘടനയിൽ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ അംഗങ്ങളെ ഉൾപ്പെടുക്കണമെന്നും കത്തിൽ ഇരുവരും ആവശ്യപ്പെട്ടു.