ബോണ്ടഡ് ലക്ചറർമാരെ ആവശ്യമുണ്ട്

At Malayalam
1 Min Read

എറണാകുളം സർക്കാർ നഴ്സ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരെ നിയമിക്കുന്നതിന് സെപ്തംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽ വാക് – ഇ൯ – ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ നഴ്സ‌ിംഗ് കോളജുകളിൽ നിന്നും എം എസ് സി നഴ്‌സിംഗ് യോഗ്യത നേടിയവരായിരിക്കണം. അവരുടെ അഭാവത്തിൽ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ നിന്നും എം എസ് സി നഴ്സ‌ിംഗ് യോഗ്യത നേടിയവരേയും പരിഗണിക്കും.

ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കെ എ൯ എം സി രജിസ്ട്രേഷ൯) നിർബന്ധമാണ്. അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം രാവിലെ 11 ന് എറണാകുളം സർക്കാർ നഴ്സ‌ിംഗ് കോളേജിൽ ഹാജരാകണം. പ്രതിമാസ സ്‌റ്റൈപൻഡ് – 25 ,000/- രൂപ. ഏഴ് ഒഴിവുകളുണ്ട്.

Share This Article
Leave a comment