ഓണം – കന്നിമാസ പൂജ : ശബരിമലക്കായി കെ എസ് ആർ ടി സി യുടെ ക്രമീകരണം

At Malayalam
1 Min Read

ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി ഈ മാസം 13 ന് വൈകുന്നേരം അഞ്ചു മണിക്ക് ശബരിമല നടതുറക്കുന്നതും 21 ന് രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതിനും അനുസരിച്ച് കെ എസ് ആർ ടി സി സർവീസുകൾ ഷെഡ്യൂൾ ചെയ്തു.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കും.

നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റുകൾ ഓൺലൈനായി ബുക്കു ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്

കെ എസ് ആർ ടി സി

- Advertisement -

പമ്പ: 0473 – 5203445

തിരുവനന്തപുരം:0471- 2323979

കൊട്ടാരക്കര:0474 – 2452812

- Advertisement -

പത്തനംതിട്ട:0468 – 2222366

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment