സംവിധായകൻ രഞ്ജിത്തിന് 30 ദിവസത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവായി. മാങ്കാവ് സ്വദേശിയായ യുവാവിൻ്റെ പരാതിയിലുള്ള കേസിലാണ് മുൻകൂർ ജാമ്യം. തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം നൽകി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവാവ് ആരോപിച്ചിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നും മാങ്കാവ് സ്വദേശി പ്രതികരിച്ചു