ഓണം വെള്ളത്തിലാകുമോ ?

At Malayalam
1 Min Read

വരുന്ന ഒരാഴ്ച കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ നിലവിലെ പ്രവചനം. അങ്ങനെയെങ്കിൽ ഇത്തവണത്തെ ഓണം മഴ കൊണ്ടു പോകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. എന്നാൽ മഴയുടെ ശക്തിയെക്കുറിച്ച് പ്രവചനങ്ങളിലൊന്നും പരാമർശമില്ല. തീവ്ര ന്യൂനമർദം ഇന്ന് രൂപപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനത്തിലുണ്ടെങ്കിലും അതെത്രത്തോളം തീവ്രമാകുമെന്നത് വരും ദിവസങ്ങളിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും കണക്കാക്കാൻ കഴിയുക.

ശക്തിയേറിയ ഒരു ന്യൂനമർദമാണ് വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ളത്. ഇതിൻ്റെ സ്വാധീന ഫലമായാണ് വരുന്ന ആറോ ഏഴോ ദിവസങ്ങളിൽ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതെന്തായാലും കാർമേഘം മാറി, തെളിഞ്ഞ അന്തരീക്ഷത്തിലെ ഓണമാകും ഇത്തവണ എന്ന് നമുക്കു പ്രതീക്ഷിക്കാം.

Share This Article
Leave a comment