എയർപോർട്ടിൽ അപ്രതീക്ഷിത പണിമുടക്ക്, വലഞ്ഞ് യാത്രക്കാർ

At Malayalam
1 Min Read

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താറുമാറായി, യാത്രക്കാർക്ക് ദുരിതം. വിമാനത്താവളത്തിലെ ഒരു വിഭാഗം ജീവനക്കാർ ഇന്നലെ രാത്രി അപ്രതീക്ഷിതമായി തുടങ്ങിയ സമരം മൂലം കുടുങ്ങിയത് ഇതു വഴിയുള്ള യാത്രക്കാരാണ്. ശമ്പള പരിഷ്ക്കരണം, ബോണസ് എന്നിവ ആവശ്യപ്പെട്ട് എയർ ഇന്ത്യ സാറ്റ്സിലെ കരാർ ജീവനക്കാരാണ് പണി മുടക്കുന്നത്.

ബംഗളുരുവിൽ നിന്ന് രാത്രി എത്തിയ വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കാനായില്ല. മണിക്കുറുകൾ യാത്രക്കാർ വിമാനത്തിൽ തുടർന്നപ്പോൾ താത്ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനങ്ങൾ തുടരാൻ ശ്രമിച്ചത് വലിയ ബഹളത്തിനിടയാക്കിയതായാണ് വിവരം. പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും സർവീസുകൾ തുടരാൻ വേണ്ട നടപടികൾ തയ്യാറാണെന്നും എയർ ഇന്ത്യ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment