ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും 47 കന്നാസുകളിലാക്കി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റ് എക്സൈസ് സംഘം പിടി കൂടി.
സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അകമ്പടിയായി വന്ന ഒരു ബൈക്കും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർമാരായ മുകേഷ് കുമാർ ടി അർ എന്നിവരും സംഘാംഗങ്ങളും ചേർന്നാണ് പിടി കൂടിയത്. കൊല്ലംകോട് എക്സൈസ് കേസിന്റെ തുടർ നടപടികൾ സ്വീകരിച്ചു.