ഹിറ്റായി കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ

At Malayalam
1 Min Read

കെ എസ് ആർ ടി സിയുടെ ഡ്രൈവിംഗ് സ്കൂൾ ഹിറ്റാണ്. തിരുവനന്തപുരത്തെ ആനയറ പരിശീലന കേന്ദ്രത്തിൽ ഡ്രൈവിംഗ് പഠിക്കാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 80 പേരാണ്. കഴിഞ്ഞ ജൂണിൽ തുടങ്ങിയ പരിശീലന കേന്ദ്രത്തിലെ ആദ്യത്തെ ഡ്രൈവിംഗ് വിദ്യാർഥിക്ക് ഇന്നലെ ലൈസൻസ് കിട്ടി. ഒരു ബാച്ചിൽ 16 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൻ്റെ അവസാനഘട്ടത്തിൽ എത്തിയ 46 പേർ കൂടി ഉടൻ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കും.

കെ എസ് ആർ സിയുടെ ഈ പദ്ധതി വിജയമായതോടെ കൂടുതൽ സെൻ്റുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. നിലവിൽ രണ്ട് ഇരു ചക്ര വാഹനങ്ങളും ഒരു കാറും മാത്രമേ ആനയറയിൽ പരിശീലനത്തിനായി ഉള്ളു. ബസ് ഡ്രൈവിംഗ് പരിശീലനത്തിൻ്റെ രണ്ടാം ബാച്ചാണ് ഇപ്പോൾ നടക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിക്കുന്ന രീതിയിലുള്ള പരിശീലന രീതിയാണ് കെ എസ് ആർ ടി സി പഠിതാക്കൾക്ക് നൽകുന്നത്. കെ എസ് ആർ ടി സിയുടെ നിലവിലുള്ള ഡ്രൈവർമാർക്ക് പരിശീലകരാകാൻ മോട്ടോർ വാഹന വകുപ്പിലാണ് അപേക്ഷ നൽകേണ്ടത്. ഡ്രൈവിംഗ് സ്കൂളുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അതത് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ ഫണ്ടും ഉപയോഗിക്കാം.

ഇരു ചക്ര വാഹനത്തിന് 3500, കാറും ഇരു ചക്രവാഹനവും പഠിക്കുന്നതിന് 11,000, കാറും ബസും 9,000 വീതം ഇങ്ങനെയാണ് പഠനത്തിന് കെ എസ് ആർ ടി സി ഈടാക്കുന്ന നിരക്കുകൾ.

- Advertisement -
Share This Article
Leave a comment