നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ഡൊമസ്റ്റിക് വിമാനത്താവളത്തിലാണ് വിനായകൻ കസ്റ്റഡിയിൽ ആയതെന്നാണ് വിവരം. വിമാനത്താവളത്തിൽ ബഹളമുണ്ടാക്കിയതിനാണ് പിടിയിലായതെന്നാണ് വിമാനത്താവളാധികൃതർ പറയുന്നത്.
എന്നാൽ തന്നെ വിമാനത്താവളത്തിനുള്ളിലെ റൂമിൽ കൊണ്ടുപോയി ശാരീരികമായി കയ്യേറ്റം ചെയ്തതായി വിനായകൻ പറയുന്നു. എന്തിനാണ് തന്നെ തടഞ്ഞു വച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും വിനായകൻ പറയുന്നു.