ചിതറയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

At Malayalam
0 Min Read

നാഷണൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ചൊവ്വാഴ്ച കൊല്ലം ജില്ലയിലെ കടക്കൽ ചിതറ സർക്കാർ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിതറ പഞ്ചായത്ത് ടൗൺഹാളിൽ രാവിലെ 10 മണിക്ക് ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ ജീവിത ശൈലീരോഗങ്ങളുടെ പരിശോധന, രക്തപരിശോധന, ആരോഗ്യ ബോധവത്ക്കരണ ക്ലാസ്, യോഗാ ക്ലാസ് എന്നിവ പൂർണമായും സൗജന്യമായി വയോജനങ്ങൾക്ക് ലഭിക്കും.

Share This Article
Leave a comment