പട്ടികജാതി – പട്ടിക വർഗക്കാരുടെ താമസ സ്ഥലത്തിനുള്ള ‘കോളനി ‘ എന്ന വിളിപേര് മാറ്റണം എന്ന കാര്യത്തിൽ ചില തർക്കങ്ങളുണ്ടെന്ന് പ്രസ്തുത വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു പറയുന്നു. അവിടെ താമസിക്കുന്നവരുടെ പൈതൃകം മാറ്റുന്നതുപോലെയാണ് അവർക്ക് ഈ മാറ്റം തോന്നുന്നത്. മാത്രവുമല്ല കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായങ്ങൾ ഈ വിഭാഗക്കാർക്ക് കിട്ടണമെങ്കിൽ കോളനി എന്ന പേര് നിർബന്ധവുമാണ്.
കേന്ദ്രത്തിൽ ഇക്കാര്യത്തിലുള്ള നിയമനിർമാണം നടത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിയുന്നതിനു മുമ്പാണ് കോളനി എന്ന വാക്ക്, ഇനി മുതൽ പട്ടികജാതി – പട്ടിക വർഗക്കാരുടെ താമസ സ്ഥലങ്ങൾക്ക് നൽകില്ല എന്ന് അറിയിച്ചത്. പൊതു സമൂഹത്തിൽ അത് അന്ന് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.