കെ എസ് ആർ ടി സി യുടെ പരാതി സെൽ

At Malayalam
2 Min Read

കെ എസ് ആർ ടി സിയുടെ പരാതി പരിഹാര പോർട്ടലിൻ്റെയും നവീകരിച്ച ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആപ്പ് , വെബ്സൈറ്റ് എന്നിവയുടെയും കെ എസ് ആർ ടി സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വാൻ സർവ്വീസിൻ്റെ ഉദ്ഘാടനവും ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.

കെ എസ് ആർ ടി സി പരാതി പരിഹാര സെൽ (Grievances Redressal Cell)

കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും
9447071021
0471 2463799 എന്നീ നമ്പറുകൾക്ക് പുറമേ 18005994011 എന്ന ടോൾഫ്രീ നമ്പറും നിലവിലുണ്ട്. കൂടാതെ അപകടകരമായ ഡ്രൈവിംഗ്, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശമായ പെരുമാറ്റം, കയ്യേറ്റം എന്നിവയുടെ
ഫോട്ടോ വീഡിയോ സഹിതം അറിയിക്കുന്നതിലേക്കായി 9188619380 എന്ന വാട്ട്സാപ്പ് നമ്പറും ലഭ്യമാണ്.

ആദ്യ മൂന്നു നമ്പറുകൾ വഴി കെ എസ് ആർ ടി സിയുടെ ഓപ്പറേഷണൽ കൺട്രോൾ സെൻററിലേക്ക് എത്തുന്ന പരാതി, രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നമ്പർ (T Number) നൽകുമ്പോഴും ശേഷം ഒമ്പത് അംഗ പരാതി പരിഹാര സെല്ലിന് കൈമാറുമ്പോഴും പരാതി പരിഹരിച്ച് കസ്റ്റമർ റിലേഷൻസ് മാനേജർ ടിക്കറ്റ് നമ്പർ ക്ലോസ് ചെയ്യുമ്പോഴും പരാതിക്കാരന് എസ് എം എസ് മുഖാന്തരം അറിയിപ്പ് ലഭിക്കും.

- Advertisement -

വാട്സ്ആപ്പ് വഴി നൽകുന്ന പരാതികൾ വാട്സ്ആപ്പ് കമ്പ്ലൈന്റ് (WC Number) നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർക്ക് അയച്ചു നൽകുകയും അഞ്ചു ദിവസത്തിനുള്ളിൽ പരാതി പരിഹരിച്ച് മറുപടി നൽകേണ്ടതും മറുപടി ലഭിച്ചില്ലെങ്കിൽ ആറാം ദിവസം റിമൈൻഡർ നൽകുന്നതും പത്താം ദിവസം വീണ്ടും റിമൈൻഡർ നൽകുന്നതും പരിഹരിച്ച് മറുപടി ലഭിച്ചിട്ടില്ലെങ്കിൽ പരാതി ചെയർമാൻ മാനേജിങ് ഡയറക്ടർക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

കെ എസ് ആർ ടി സി‍യുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആപ്പും വെബ്സൈറ്റും കൂടുതല്‍ ഉപഭോക്തൃ സൗഹൃദ രീതിയിലേക്ക് .

പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍

പുതിയ ഡിസൈനും ഔട്ട്ലുക്കും

തീയതി തിരഞ്ഞെടുക്കുന്നതില്‍ പുതിയ എളുപ്പമേറിയ
സംവിധാനം ഏര്‍പ്പെടുത്തി

- Advertisement -

ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തില്‍ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

ബോര്‍ഡിംഗ് പോയിന്‍റുകള്‍, ഡ്രോപ്പിംഗ് പോയിന്‍റുകള്‍, ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കല്‍ നയവും ഓപ്ഷനുകള്‍ ഉപയോഗിച്ച് വേഗത്തില്‍ അറിയാനാകും.

ഓപ്ഷനുകള്‍ വളരെ വേഗത്തില്‍ കണ്ടെത്താവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്

- Advertisement -

വിശദമായ ബോര്‍ഡിംഗ് & ഡ്രോപ്പിംഗ് പോയിന്‍റുകള്‍

ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് എന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment