ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം

At Malayalam
1 Min Read

നടി റിമ കല്ലിങ്കൽ, അവരുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ ആഷിഖ് അബു എന്നിവർക്കെതിരെ കൊച്ചി പൊലിസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇവർ പതിവായി ലഹരി പാർട്ടി നടത്താറുണ്ടെന്ന് ഗായിക സുചിത്രയാണ് ആദ്യം ആരോപണം ഉന്നയിച്ചത്.

ആഷിഖ് അബുവും റിമയും നടത്തുന്ന പാർട്ടികളിൽ സ്ഥിരമായി ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മയക്കു മരുന്നുകൾ ഉപയോഗിക്കാറുണ്ടന്നാണ് സുചിത്ര ആരോപിച്ചത്. അവർ സംഘടിപ്പിക്കുന്ന പാർട്ടികളിൽ വിതരണം ചെയ്യുന്ന ചോക്കലേറ്റു പോലും കഴിക്കരുതെന്നും സുചിത്ര പറഞ്ഞു. മയക്കു മരുന്നു നൽകി പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നുമുള്ള ഗുരുതരമായ ആരോപണമാണ് സുചിത്ര ഉന്നയിച്ചിരുന്നത്.

ഒരു സുഹൃത്ത് വഴിയാണ് താനിതു മനസിലാക്കിയതന്നും സുചിത്ര പറഞ്ഞിരുന്നു. സുചിത്രക്കെതിരെ റിമ വക്കീൽ നോട്ടിസ് നൽകിയിരിക്കുകയാണ്.

Share This Article
Leave a comment