സിനിമാ കോൺക്ലേവിനു മുന്നോടിയായി രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയിൽ മുകേഷിനു പകരം സംവിധായകൻ ബി ഉണ്ണികൃഷ്ണനെ ഉൾപ്പെടുത്തി. സംവിധായകനും ഛായ ഗ്രാഹകരമായ ഷാജി എൻ കരുണാണ് സമിതി ചെയർമാൻ.
സി പി ഐ (എം) ൻ്റെ നിർദേശപ്രകാരമാണ് മുകേഷിനെ ഒഴിവാക്കിയതെന്നാണ് അറിയുന്നത്. ബി ഉണ്ണികൃഷ്ണൻ, രാജിവ് രവി, സന്തോഷ് കുരുവിള, സി അജോയ്, പത്മപ്രിയ, നിഖില വിമൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ബി ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യമുന്നയിച്ച് സംവിധായകരായ ആഷിഖ് അബു, വിനയൻ എന്നിവർ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. എന്നാൽ അത് സർക്കാർ പരിഗണിച്ചില്ല.
