നിവിന്‍ പോളിക്കെതിരായ പീഡന ആരോപണത്തില്‍ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി പറയുന്നു. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്. മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ച സംഭവമാണത്. കഴിഞ്ഞ വർഷമാണ് ഇത് സംഭവിച്ചതെന്നും പരാതിക്കാരി പറയുന്നു.
താന്‍ ദുബായില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ ശ്രേയ എന്ന പെണ്‍കുട്ടി വഴി യൂറോപ്പിലേക്ക് പോകാന്‍ വിസ ശരിയാക്കാം എന്ന കരാറിൽ മൂന്നു ലക്ഷം രൂപ നൽകി. വിസ കിട്ടാതായതോടെ തനിക്ക് സിനിമാ നിർമാതാവ് എന്ന രീതിയിൽ സുനില്‍ എന്നയാളെ പരിചയപ്പെടുത്തി തന്നു. സിനിമയില്‍ അവസരം നല്‍കുമെന്നും പറഞ്ഞു. ദുബായില്‍ വെച്ചാണ് ഇതുണ്ടായത്. സുനിലുമായി താൻ പ്രശ്നം ഉണ്ടായ സമയത്ത് നിവിന്‍ പോളിയും ബാക്കിയുള്ളവരും ഗുണ്ടകളായിട്ടാണ് വന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ട് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം തന്ന് പീഡിപ്പിച്ചു എന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്.
നിവിന്‍ പോളിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ബിനു , കുട്ടന്‍ എന്നിങ്ങനെ മറ്റു രണ്ടു പേരും ഒപ്പമുണ്ടായിരുന്നു. ഇവരെ കണ്ടാല്‍ അറിയാം. ആദ്യമായാണ് അവരെ കണ്ടതെന്നും പരാതി അപ്പോൾ തന്നെ നൽകിയതായും വിദേശത്തു നടന്നതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് അന്നു പറഞ്ഞതായും പരാതിക്കാരി പറയുന്നു.