തിരുവനന്തപുരം പാപ്പനംകോട് കടയിൽ തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരിച്ചത് ദമ്പതിമാരെന്ന് പൊലീസ് അറിയിച്ചു. ബിനു, ഭാര്യ വൈഷ്ണവി എന്നിവരാണ് ഇന്ന് നടന്ന തീപിടുത്തത്തിൽ മരിച്ചത്.
വൈഷ്ണവിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. മൃതദേഹം ഭർത്താവ് ബിനുവിന്റേത് എന്ന് പരിശോധിക്കാൻ ഡി എൻ എ പരിശോധന നടത്തും.
രാവിലെ സ്ഥലത്ത് ഒരു പുരുഷൻ പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. ഇതോടെ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലിസ് പരിശോധിക്കുകയാണ്.
