എം വി ഗോവിന്ദന് പരാതി കൈമാറി അൻവർ, പോരാട്ടം തുടരുമെന്നും എം എൽ എ

At Malayalam
1 Min Read

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് താൻ പരാതി നൽകിയതായി പി വി അൻവർ എം എൽ എ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് താൻ നൽകിയ പരാതിയുടെ പകർപ്പാണ് പാർട്ടി സെക്രട്ടറിക്കും നൽകിയിരിക്കുന്നത്. അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചു അതിന് താൻ അദ്ദേഹത്തിന് മറുപടിയും നൽകിയിട്ടുണ്ട്. ഇനി കാര്യങ്ങൾ സർക്കാരും പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. അന്തസുള്ള സർക്കാരും അന്തസുള്ള പാർട്ടിയുമാണിതന്നും പി വി അൻവർ പറഞ്ഞു. കുറ്റം ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അൻവറിൻ്റെ പോരാട്ടം നിലച്ചു വെന്നും എലിയായി പോയെന്നുമൊക്കെ പറയുന്നുണ്ട് എന്ന ആക്ഷേപത്തെ അൻവർ പരിഹസിച്ചു. എലി അത്ര മോശം ജീവിയാണോ എന്ന് പരിശോധിക്കണം. ഒരു വീടിനുള്ളിൽ ഒരു എലി കയറി കൂടിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് അറിയാമല്ലോ എന്നും അൻവർ പറഞ്ഞു. പൂച്ചയായാലും എലിയായാലും ഉയർത്തിയ വിഷയങ്ങളുമായി താനിവിടെ തന്നെ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.

കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും അൻവർ പറഞ്ഞു. ലക്ഷക്കണക്കായ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ പറഞ്ഞത്. ഈ പാർട്ടിയെ വീണ്ടും അധികാരത്തിലേറ്റിയവർ ഈ സർക്കാർ നല്ല നിലയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവർക്കു കൂടി വേണ്ടിയാണ് താൻ ശബ്ദം ഉയർത്തുന്നതെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment