സുജിത് ദാസിന് സസ്പെൻഷനില്ല, സ്ഥലം മാറ്റം മാത്രം

At Malayalam
1 Min Read

എസ് പി സുജിത് ദാസിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. മലപ്പുറം പൊലിസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി വി അൻവർ എം എൽ എയെ ഫോണിൽ വിളിച്ച എസ് പി യെ സസ്പെൻ്റു ചെയ്യും എന്നാണ് കേട്ടിരുന്നത്. എത്രയും വേഗം പൊലിസ് ആസ്ഥാനത്തെത്തി ഡി ജി പിയെ നേരിട്ടു കാണാനും നിർദേശം നൽകിയിട്ടുണ്ട്. വിജി വിനോദ് കുമാറാണ് പുതിയ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി.

ആഭ്യന്തര വകുപ്പ്, സുജിത് ദാസിനെ സസ്പെൻ്റു ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ, സ്ഥലം മാറ്റത്തിൽ നടപടി ഒതുക്കുകയായിരുന്നു. സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്നും സേനയ്ക്ക് ആകെ മാനക്കേടുണ്ടാക്കിയതായും ഡി ഐ ജി അജിതാ ബീഗം അന്വേഷണ റിപ്പോർട്ടു നൽകിയിരുന്നു.

ഫോൺ വിളി വിവാദമായതോടെ മരം മുറി കേസിൽ സുജിത് ദാസ് നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എ ഡി ജി പി എം ആർ അജിത്കുമാറിനെതിരേയും ഫോൺ വിളിയിൽ പരാമർശമുണ്ടായിരുന്നു.

Share This Article
Leave a comment