ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

At Malayalam
0 Min Read

ജയിലിൽ തടവിൽ കഴിയുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ പിടിയിലായി. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ വി യും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന മകൻ ഹരികൃഷ്ണനു നൽകാൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതന്ന് ലത സമ്മതിച്ചു.

Share This Article
Leave a comment