ആലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കെ എസ് ആർ ടി സി യുടെ സൂപ്പർ ഫാസ്റ്റ് ബസും ഇരു ചക്രവാഹനവും കുട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. ബിനു, ബിപിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവർക്കും 35 വയസാണ് പ്രായം.
ആലപ്പുഴ നിന്നും തിരുവല്ലയിലേയ്ക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ യുവാക്കൾ ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
