ഗുരുവായൂർ ക്ഷേത്രം ഈ മാസം എട്ടാം തീയതി ഒരു റെക്കോർഡിന് വേദിയാകും. അന്നേ ദിവസം 328 വിവാഹങ്ങൾ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് കൂടാനാണ് സാധ്യതയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
277 വിവാഹങ്ങൾ ഒരു ദിവസം നടന്നതാണ് ഇതിനു മുമ്പുള്ള റെക്കോർഡ്. ചിങ്ങമാസമായതോടെ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഞായറാഴ്ചകളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. ഈ മാസം 8 ഞായറാഴ്ച കൂടി ആയതുകൊണ്ടാവാം വിവാഹങ്ങളുടെ എണ്ണം ഉയർന്നതെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.
