തോക്ക് ലൈസൻസിന് അപേക്ഷിച്ച് എം എൽ എ

At Malayalam
1 Min Read

തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി വി അൻവർ എം എൽ എ. തൻ്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാൽ തോക്ക് ലൈസൻസ് നൽകണമെന്നുമാണ് കളക്ടർക്ക് എം എൽ എ നൽകിയ അപേക്ഷയിൽ പറയുന്നത്. മലപ്പുറം കളക്ടറേറ്റിൽ എത്തിയാണ് എം എൽ എ അപേക്ഷ നൽകിയത്.

പൊലിസ് സെക്യൂരിറ്റി ഉണ്ടല്ലോ, പിന്നെന്തിനാണ് തോക്ക് ലൈസൻസ് എന്ന ചോദ്യത്തിന്, അത് താൻ മാനേജ് ചെയ്തോളാം എന്നായിരുന്നു എം എൽ എ മറുപടി നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നുണ്ടെന്ന് പി വി അൻവർ പറഞ്ഞു. സോളാർ കേസും അട്ടിമറിച്ചത് എം ആർ അജിത്കുമാർ ആണെന്നും സ്വർണകള്ളക്കടത്തിൽ മുജീബ് എന്ന വ്യക്തിയാണ് അജിത് കുമാറിൻ്റെ പ്രധാന സഹായി എന്നും എം എൽ എ പറഞ്ഞു.

അജിത് കുമാറിനെതിരേയുള്ള കേസന്വേഷിക്കുന്ന സംഘാംഗങ്ങൾക്ക് തെളിവുകൾ എല്ലാം കൈമാറുമെന്നും അന്വേഷണ സംഘത്തോട് പൂർണമായും സഹകരിക്കുമെന്നും പി വി അൻവർ പറഞ്ഞു. പുറത്തു വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ടന്നും തൽക്കാലം ഇനി ഒന്നും പുറത്തുവിടുന്നില്ലന്നും എം എൽ എ പറഞ്ഞു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment