തെരഞ്ഞെടുപ്പിനില്ലെന്ന് കെ ടി ജലീൽ, സ്വന്തമായി പോർട്ടൽ തുടങ്ങും

At Malayalam
1 Min Read

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് മുൻ മന്ത്രിയും സി പി എം സഹയാത്രികനുമായ കെ ടി ജലീൽ എം എൽ എ. സി പി എം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും താൻ മറക്കില്ലെന്നും അവസാന ശ്വാസം വരെ സി പി എം സഹയാത്രികനായി തന്നെ തുടരുമെന്നും ജലീൽ പറഞ്ഞു. ഫെയ്സ് ബുക് പേജിലൂടെയാണ് കെ ടി ജലീൽ ഇക്കാര്യം അറിയിച്ചത്.

പി വി അൻവറിനെപ്പോലെ തന്നെ പൊലിസ് തലപ്പത്തുള്ളവരെ രൂക്ഷമായി കെ ടി ജലീലും വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥരിലെ കള്ള നാണയങ്ങളെ തുറന്നു കാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും ജലീൽ പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ‘സ്വർഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അധ്യായത്തിൽ ഉണ്ടാകുമെന്നും ഫെയ്സ്ബുക്കിൽ ജലീൽ കുറിച്ചു.

എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെ പി വി അൻവർ എം എൽ എ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു. പൊലിസ് തലപ്പത്തുള്ളവർ കീഴുദ്യോഗസ്ഥരോട് അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും കെ ടി ജലീൽ പറഞ്ഞു.

Share This Article
Leave a comment