ഉത്തർപ്രദേശിൽ ചെന്നായ ആക്രമണത്തിൽ മൂന്നുവയസുകാരി മരിച്ചു. ബഹറൈച്ച് എന്ന സ്ഥലത്ത് ഒരു പറ്റം ചെന്നായകളാണ് ആക്രമണം നടത്തിയത്. രണ്ടു സ്ത്രീകൾക്കും ഒമ്പതു വയസുകാരനായ ഒരു ആൺകുട്ടിക്കും ചെന്നായ ആക്രമണത്തിൽ പരിക്കു പറ്റിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ബഹറൈച്ചിൽ ചെന്നായ ആക്രമണത്തിൽ ഒരു സ്ത്രീയും ഏഴു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. പൊലിസ് ചെന്നായകളെ പിടി കൂടാനുള്ള തീവ്രശ്രമം നടത്തി വരികയാണ്. വീടിനു പുറത്തു കിടന്ന് ഉറങ്ങിയവരെയാണ് ചെന്നായ ആക്രമിച്ചത്. എല്ലാവരും വീടിനുള്ളിൽ കിടന്നുറങ്ങണമെന്ന് പൊലിസ് കർശന നിർദേശം നൽകിയിരിക്കുകയാണ്.