പി ജി മെഡിക്കൽ പ്രവേശനം: സർട്ടിഫിക്കറ്റുകൾ കരുതണം

At Malayalam
1 Min Read

 2024 ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിലെ  വിദ്യാർഥികൾ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കണം. കൃത്യമായ സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ്‌ ചെയ്യുകയും വേണം.

പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾ തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ് ഇ ബി സി / ഒ ഇ സി വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യസ / ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനന സ്ഥലം രേഖപ്പെടുത്തിയിരിക്കണം), മൈനോറിറ്റി ക്വാട്ടാ സീറ്റിലേക്ക് പരിഗണിക്കുന്നതിനായി എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ ജാതി / സമുദായം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന ജാതി / സമുദായ സർട്ടിഫിക്കറ്റ് തുടങ്ങിയവ കരുതണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment