സൈക്കോളജി അപ്രന്റീസ്
കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള സർക്കാർ ആവിഷ്കരിച്ച ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ താൽക്കാലിക സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർ സെപ്റ്റംബർ രണ്ടിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനെത്തണം.
ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത / അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.