മോഹൻലാൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത കലാകാരൻ: മുഖ്യമന്ത്രി

At Malayalam
1 Min Read

മലയാളത്തിൻ്റെ യശസ് ഉയർത്തിയ കലാകാരനാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശേഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലാത്ത കലാകാരനാണ് മോഹൻലാൽ എന്നും മുഖ്യമന്ത്രി. ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ആഘോഷ പരിപാടിയിൽ ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പുരസ്കാരം മോഹൻലാലിനു നൽകി കൊണ്ട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയും മലയാളത്തിൻ്റെ യശസ് വാനോളം ഉയർത്തുകയും ചെയ്ത പ്രതിഭയാണ് മോഹൻലാൽ. മലയാളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിൻ്റെ സഹജീവി സ്നേഹവും എടുത്തു പറയേണ്ടതാണ്. മലയാളത്തെ എന്നും തന്നോട് ചേർത്തു നിർത്തുന്ന കലാകാരനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാരംഗത്തെ പ്രതിസന്ധിയും പുതിയ വിവാദങ്ങളും തുടർന്ന് മോഹൻലാൽ അടക്കമുള്ള സംഘടനാ ഭാരവാഹികളുടെ രാജിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മോഹൻലാലിന് നൽകുന്ന പിൻബലമാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നാണ് കരുതുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment