പിതാവിൻ്റെ പേര് കളങ്കപ്പെടുത്തുക ഉദ്ദേശം : മാമുക്കോയയുടെ മകൻ

At Malayalam
1 Min Read

മരിച്ചു പോയ തൻ്റെ പിതാവിനു ചീത്ത പേരുണ്ടാക്കുക മാത്രമാണ് ജൂനിയർ ആർടിസ്റ്റിൻ്റെ ലക്ഷ്യമെന്ന് നടൻ മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് താൻ ഇതു സംബന്ധിച്ച് പരാതി നൽകിയതായും നിസാർ പറഞ്ഞു. പിതാവിനെതിരെ അപവാദ പ്രചരണം നടത്തിയത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അടുത്ത പടിയായി കോടതിയിൽ പരാതി നൽകുമെന്നും മുഹമ്മദ് നിസാർ പറഞ്ഞു.

ഇതേ ജൂനിയർ ആർട്ടിസ്റ്റ് മാമുക്കോയക്കു പുറമേ നടൻ മാരായ ഇടവേള ബാബു, സുധീഷ്, അന്തരിച്ച സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെയും പരാതിപ്പെട്ടിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ ഇടവേള ബാബു, സുധീഷ് എന്നിവർക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.

Share This Article
Leave a comment