സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജംഗ്ഷനിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 2 രാത്രി 8 മണി മുതൽ മൂന്നാം തീയതി രാത്രി 8 മണി വരെ കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ,
ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻ കുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിൽ ശുദ്ധജലവിതരണം പൂർണമായും തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
ജലവിതരണം മുടങ്ങും


Leave a comment
Leave a comment