സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴയ്ക്കു പുറമേ ഇടി മിന്നലിനും സാമാന്യം ശക്തിയുള്ള കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.
പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശവും നിലവിലുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനം ഇന്നും വിലക്കിയിരിയ്ക്കുകയാണ്.