മേല്‍പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് നാളെ ( ഓഗസ്റ്റ്-31) മുതല്‍ തിരുവനതപുരം ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നു.
കഴക്കൂട്ടം – കോവളം ബൈപാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാല നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാൽ റോഡിന്റെ മദ്ധ്യഭാഗത്തെ മീഡിയന്‍ അടയ്ക്കും. കൊത്തളം ഭാഗത്തു നിന്നു വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നു പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കും റോഡിന് കുറുകെയുള്ള വാഹന ഗതാഗതം ഇതു മൂലം പൂര്‍ണമായും തടസ്സപ്പെടുന്നതിനാല്‍ പടിഞ്ഞാറേകോട്ട, കൊത്തളം ഭാഗത്തു നിന്നു വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കുമുള്ള വാഹന ഗതാഗതം നാളെ രാവിലെ ആറു മണി മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനിക്കുന്നതു വരെ ഗതാഗതക്രമീകരണം ഉണ്ടാകും.
പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തു നിന്ന് വള്ളക്കടവ്, വലിയതുറ, കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡു വഴി കല്ലുമൂട് അടിപ്പാത, കല്ലുംമൂട് – ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴിയോ കല്ലുംമൂട് – പൊന്നറപ്പാലം വഴിയോ പോകേണ്ടതാണ്. കഴക്കൂട്ടം ഭാഗത്തു നിന്നും വള്ളക്കടവ് ഭാഗത്തേക്ക് പോകേണ്ടതും പ്രധാന പാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും സര്‍വീസ് റോഡ്, കല്ലുംമൂട് അടിപ്പാത വഴിയും പോകണം.
വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി അനന്തപുരി ആശുപത്രി ജംഗ്ഷന്‍, ചാക്ക – ഈഞ്ചക്കല്‍ സര്‍വീസ് റോഡു വഴി പോകേണം.
കോവളം ഭാഗത്തു നിന്നും പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തേക്ക് പോകേണ്ടതും പ്രധാനപാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍ – ചാക്ക സര്‍വീസ് റോഡ്, അനന്തപുരി ആശുപത്രി ജംഗ്ഷന്‍ വഴിയും പോകേണം.
കോവളം ഭാഗത്തു നിന്നു കഴക്കൂട്ടം ഭാഗത്തേക്കും തിരിച്ചും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയും.
കൊത്തളം ഭാഗത്തു നിന്നു കോവളം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നു കഴക്കൂട്ടം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് പ്രധാന പാതയില്‍ എത്തി പോകാന്‍ കഴിയും.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് 0471- 2558731, 9497930055 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .