അവസരങ്ങൾ

At Malayalam
1 Min Read

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സുമാർ

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡേ പെക് വഴി നഴ്‌സുമാരെ നിയമിയ്ക്കുന്നു. അപേക്ഷകർ നഴ്സിംഗിൽ ബി എസ് സി/ പോസ്റ്റ് ബി എസ് സി /എം എസ്സ് സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം.

അഡൾട്ട് ഓങ്കോളജി നഴ്സിംഗ്, ഡയാലിസിസ്, എമർജൻസി റൂം (ER), അഡൾട്ട് ഐ സി യു, നിയോനാറ്റൽ ഐ സി യു, നേർവ്സ് ഓപ്പറേഷൻ തിയേറ്റർ (OT / OR), ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റെഷന്‍, പീഡിയാട്രിക് ഓങ്കോളജി നഴ്സിംഗ്, പി ഐ സി യു, സർജിക്കൽ എന്നീ സ്പെഷ്യലിറ്റികളിലേക്ക് ആണ് നിയമനം.
പ്രായം: 40 വയസ്സിൽ താഴെ.
ശമ്പളം: ചുരുങ്ങിയത് SAR 4110 (ഏകദേശം 90,000 ഇന്ത്യൻ രൂപ). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ ലഭിയ്ക്കും. വിസ, താമസ സ്വകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ അഞ്ചിനു മുൻപ് GCC@odepc.in എന്ന ഇ- മെയിലിലേക്ക് അയക്കേണ്ടതാണ്.
ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.

- Advertisement -
Share This Article
Leave a comment