ആരോപണത്തെ തുടർന്ന് സംവിധായകൻ വി കെ പ്രകാശിനെതിരെ പൊലിസ് കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.