തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം. അനിൽ അക്കര എം എൽ എ നൽകിയ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. തൃശൂർ സിറ്റി എ സി പിക്കാണ് കമ്മീഷണർ നിർദ്ദേശം നൽകിയത്.
പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എ സി പി അറിയിച്ചു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്. രാമനിലയത്തിൽ വച്ചുള്ള നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളിമാറ്റുകയായിരുന്നു എന്നാണ് പരാതി.